തിരുവനന്തപുരം: ഇന്ത്യയില്‍ ജനിച്ചവരെല്ലാം ഹിന്ദുക്കളെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പരാമർശത്തിൽ വിശദീകരണവുമായി രാജ്ഭവൻ. സർ സയ്യിദ് അഹമ്മദ് ഖാൻ ആര്യസമാജത്തിൽ പറഞ്ഞതാണ് ഗവർണർ ഉദ്ധരിച്ചത്. ഗവർണറുടെ ‘ഹിന്ദു’ പരാമർശം വിവാദമായതോടെയാണ് രാജ്ഭവന്റെ വിശദീകരണം.
ഹിന്ദു എന്നത് ഭൂമിശാസ്ത്രപരമായ വാക്കാണെന്നും ഇന്ത്യയിൽ ജനിച്ചവരും ജീവിക്കുന്നവരുമെല്ലാം ഹിന്ദുക്കളാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തിരുവനന്തപുരത്ത് പ്രവാസി സംഘടന സംഘടിപ്പിച്ച ഹിന്ദു കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കവേയാണ് ഗവർണർ ഈ പരാമർശം നടത്തിയത്.
ബ്രിട്ടീഷ് ഭരണകാലത്ത് സെൻട്രൽ ലെജിസ്ലേറ്റിവ് കൗണ്‍സിൽ അംഗമായിരുന്ന സർ സയിദ് അഹമ്മദ് ഖാൻ ആര്യസമാജം യോഗത്തിൽ ഇത് പറഞ്ഞിട്ടുണ്ടെന്നും ഗവർണർ ചൂണ്ടിക്കാട്ടി.
ലോകത്ത് പുരാതനമായ സംസ്കാരങ്ങളുണ്ടായിരുന്നെങ്കിലും ഇന്നും ശക്തമായി തുടരുന്നത് ഭാരതസംസ്കാരമാണ്. സ്വന്തം കാര്യങ്ങൾ നോക്കിനടക്കുന്നവരല്ല മറ്റുള്ളവർക്കുവേണ്ടി ജീവിക്കുന്നവരാണ് ആദരവ് അർഹിക്കുന്നതെന്നും സ്വാമി വിവേകാനന്ദൻ ഇത് വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഗവർണർ കൂട്ടിച്ചേർത്തു.