ആലപ്പുഴ: ആലപ്പുഴയിലെ സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട് ലഹരിക്കടത്തില്‍ രണ്ട് പേര്‍ക്കെതിരെ കൂടി സിപിഎം നടപടി. കേസിൽ പ്രതിയായ ഡിവൈഎഫ്ഐ ആലിശേരി മേഖല വൈസ് പ്രസിഡന്റ് വിജയകൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ബ്രാഞ്ച് അംഗവും ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിയുമായ സിനാഫിനെ സസ്പെന്‍ഡ് ചെയ്തു.
കഴിഞ്ഞ ദിവസം ചേര്‍ന്ന ബ്രാഞ്ച് കമ്മിറ്റി യോഗത്തിലാണ് നടപടിക്കുള്ള തീരുമാനം. രണ്ടുപേര്‍ക്കുമെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ ആലിശ്ശേരി ലോക്കല്‍ കമ്മിറ്റി നിര്‍ദ്ദേശം നല്‍കിയിരുന്നു. ജില്ലാ കമ്മിറ്റിയും സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
2022 ഓഗസ്റ്റിലാണ് ലഹരിക്കടത്ത് നടത്തിയതിന് രണ്ട് യുവാക്കളെ പിടികൂടിയത്. പാർട്ടി നേതാക്കളായ വിജയകൃഷ്ണനും ഇജാസും നിർദേശിച്ചതനുസരിച്ചാണ് തങ്ങൾ ലഹരി കടത്തിയതെന്ന് പ്രതികൾ പോലീസിന് മൊഴി നൽകിയിരുന്നു. കേസിൽ അറസ്റ്റിലായ ഇജാസിനെ നേരത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.