പത്തനംതിട്ട: കൈപ്പട്ടൂരില്‍ സ്വകാര്യ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് എട്ടുപേര്‍ക്ക് പരിക്ക്. രാവിലെ 10.15ന് കൈപ്പട്ടൂര്‍ ഗവ. വിഎച്ച്എസ് സകൂളിന് മുന്‍പിലാണ് അപകടമുണ്ടായത്.
കോൺഗ്രീറ്റ് മിക്സ്ചർ ലോറി പത്തനംതിട്ടയിൽ നിന്ന് അടൂരിലേക്ക് പോകുകയായിരുന്ന ബസിന് മുകളിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മുപ്പതിലേറെ യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. 4 പേരുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയും പോലീസും ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. റോഡിലേക്ക് മറിഞ്ഞു കിടക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്യുന്ന നടപടികള്‍ തുടരുകയാണ്.