കോട്ടയം : തീക്കോയി മാര്‍മല അരുവിയില്‍ യുവാവ് മുങ്ങിമരിച്ചു. ഹൈദരാബാദ് സ്വദേശി നിര്‍മല്‍ കുമാര്‍ ബെഹ്‌റ(28) ആണ് മരിച്ചത്. കുളിക്കാനിറങ്ങിയ സംഘത്തിലെ മൂന്നുപേര്‍ കയത്തില്‍ പെടുകയായിരുന്നു. മറ്റു രണ്ടുപേരെ രക്ഷപ്പെടുത്തി. പാലാ വലവൂര്‍ ഐഐഐടിയില്‍ നിന്നുള്ള എട്ടംഗ സംഘമാണ് മാര്‍മല അരുവി സന്ദര്‍ശിക്കാനെത്തിയത്.