ഇടുക്കി: ഇരവികുളം ദേശീയോദ്യാനത്തിൽ ഫെബ്രുവരി ഒന്നു മുതൽ മാർച്ച് 31 വരെ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗ സിംഗ് ആണ് സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി ഉത്തരവിട്ടത്. വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചതിനാലാണ് നടപടി.