കണ്ണൂര്‍ : ഗുജറാത്ത് കലാപം പ്രമേയമാക്കിയ ബിബിസിയുടെ ‘ഇന്ത്യ ദി മോദി ക്വസ്റ്റ്യന്‍’ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതിന് അനുമതി നിഷേധിച്ച് കണ്ണൂര്‍ സര്‍വ്വകലാശാല. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ സെമിനാര്‍ ഹാളില്‍ വച്ച് പ്രദര്‍ശനം നടത്താനായിരുന്നു എസ്എഫ്‌ഐ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഔദ്യോഗിക പരിപാടികള്‍ മാത്രമാണ് സെമിനാര്‍ ഹാളില്‍ നടത്താറുള്ളതെന്നും ക്യാമ്പസില്‍ എവിടെയും പ്രദര്‍ശനം അനുവദിക്കില്ലെന്നും
സര്‍വ്വകലാശാല ഡയറക്ടര്‍ അറിയിച്ചു.