ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഗാന്ദര്‍ബലിലെ സര്‍ബല്‍ മേഖലയില്‍ ഹിമപാതം. ഹിമപാതത്തെ തുടര്‍ന്ന് ആളപായമോ മറ്റ് അപകടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മേഘാ എന്‍ജിനീയറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ തൊഴില്‍ശാലയ്ക്ക് സമീപമാണ് ഹിമപാതമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തി. പോലീസും സംസ്ഥാന ദുരന്ത പ്രതികരണ സേനയും സാഹചര്യം വിലയിരുത്തുകയാണ്.
അടുത്ത 24 മണിക്കൂറിനുള്ളിൽ ഉയർന്ന അപകടകരമായ നിലയിലുള്ള കുപ്വാര ജില്ലയ്ക്കുള്ളിൽ ഹിമപാതം നടക്കാൻ സാധ്യതയുണ്ട്. ബന്ദിപോറ, ബാരാമുള്ള, ദോഡ, ഗാൻഡർബാൽ, കിഷ്ത്വാർ, പൂഞ്ച്, റൂർബാൻ, റിയാലി എന്നിവയ്ക്ക് മുകളിൽ ഇടത്തരം അപകടകരമായ നിലയിലുള്ള ഹിമപാതം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും എസ്ഡിഎംഎ ഉദ്യോഗസ്ഥർ പറഞ്ഞു.
ശനിയാഴ്ച ഉച്ചയ്ക്കു ശേഷം, ബന്ദിപ്പോര ജില്ലയിലെ ഗുരെസ് സെക്ടറിലും ഹിമപാതമുണ്ടായിരുന്നു. ഇവിടെയും ആര്‍ക്കും ജീവന്‍ നഷ്ടപ്പെടുകയോ വസ്തുവകകള്‍ക്ക് കേടുപാടുണ്ടാവുകയോ ചെയ്തിരുന്നില്ല.