വയനാട്: മാനന്തവാടി പിലാക്കാവിൽ വീണ്ടും കടുവയുടെ ആക്രമണം. മേയാൻ വിട്ട പശുവിനെ കടുവ കൊന്നു. എസ്റ്റേറ്റിൽ മെയാൻ വിട്ട രണ്ടു വയസുള്ള പശുക്കിടാവാണ് ചത്തത്.
ഉച്ചക്ക് രണ്ട് മണിയോട് അടുത്താണ് കടുവ എത്തിയതെന്ന് പ്രദേശവാസികള്‍ പറയുന്നു. മണിയന്‍കുന്ന് നടുതൊട്ടിയില്‍ ദിവാകരന്റെ രണ്ട് വയസ് പ്രായമുള്ള പശുക്കിടാവിനെയാണ് കടുവ കൊന്നത്. കടുവ തന്നെയാണ് പശുവിനെ ആക്രമിച്ചതെന്ന് ദിവാകരന് പറഞ്ഞു. വീടിന് സമീപത്തെ എസ്റ്റേറ്റില്‍ മേയാന്‍ വിട്ടതായിരുന്നു. തേയില തോട്ടത്തില്‍ നിന്നും ചാടി വീണ കടുവ പശുവിനെ കടിച്ചു. അവിടെ ഉണ്ടായിരുന്നവര്‍ ബഹളം വെച്ചപ്പോള്‍ ഓടിപോകുകയുമായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലും എസ്റ്റേറ്റില്‍ കടുവയുടെ സാന്നിധ്യമുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഈ ഭാഗത്ത് ഒരു കിലോമീറ്റര്‍ മാറി വനപ്രദേശമുണ്ട്. സ്വാകാര്യ വ്യക്തികളുടേതായി നാനൂറോളം ഏക്കര്‍ എസ്റ്റേറ്റ് വനത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്നുണ്ട്. കടുവ പോലെയുള്ള വന്യമൃഗങ്ങള്‍ക്ക് എളുപ്പത്തില്‍ ജനവാസ മേഖലയിലേക്ക് എത്തിപ്പെടാന്‍ ഇത് മൂലം കഴിയുന്നുണ്ട്. ശനിയാഴ്ച പശുവിനെ കൊന്ന അതേ പ്രദേശത്ത് നിന്നാണ് മുമ്പ് ആടിനെയും, പശുവിനെയും കടുവ കൊന്നിട്ടുള്ളത്.
അതേസമയം കടുവാ അക്രമണം നടന്നിട്ടും യുക്തമായ നടപടി സ്വീകരിക്കാത്തതിൽ പിലാക്കലിൽ നാട്ടുകാരുടെ പ്രതിഷേധമുണ്ടായി. മാനന്തവാടി റൈഞ്ചറെ നാട്ടുകാർ തടഞ്ഞു വെച്ചു. എംഎൽഎ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. തങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിൽ ഭരണകൂടം പരാജയമാണ്. വനത്തോട് ചേർന്ന് നിൽക്കുന്ന പ്രദേശമാണ് പിലാക്കാവ് അതുകൊണ്ടുതന്നെ ഇടക്കിടക്ക് വന്യജീവികൾ ജനവാസ മേഖലയിലേക്ക് ഇറങ്ങാറുണ്ടെന്നും വളർത്തുമൃഗങ്ങളെ ആക്രമിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഇതിന് ഒരു പരിഹാരവും ഉണ്ടാക്കാൻ അധികാരികൾക്കാവുന്നില്ല എന്ന വാദമാണ് പ്രതിഷേധക്കാർ ഉയർത്തുന്നത്.
അതേസമയം, പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുപ്പാടിത്തറയിലിറങ്ങിയ കടുവയെ മയക്കുവെടി വെച്ച് കീഴ്പ്പെടുത്തി. ആറ് തവണയാണ് മയക്കുവെടി വെച്ചത്. മയങ്ങിവീണ കടുവയെ വലയിലാക്കിയ ശേഷം കൂട്ടിലാക്കി ബത്തേരി മൃഗപരിപാലന കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. കർഷകനെ ആക്രമിച്ച കൊന്ന കടുവ തന്നെയാണ് ഇതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.