മലപ്പുറം: വിവാഹത്തലേന്ന് ഫോട്ടോ എടുക്കുന്നതിനിടെ വധു കുഴഞ്ഞ് വീണ് മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ പാതായ്ക്കര സ്കൂള്‍ പടിയിലെ കിഴക്കേതില്‍ മുസ്തഫയുടെയും സീനത്തിന്റെയും മകള്‍ ഫാത്തിമ ബത്തൂല്‍ (19) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴു മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്.
ഫോട്ടോ എടുക്കുന്നതിനിടെ ഫാത്തിമ പെട്ടന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൂര്ക്കാനാട് സ്വദേശിയുമായുള്ള വിവാഹം ഇന്ന് നടക്കാനിരിക്കെയാണു വധുവിന്റെ ആകസ്മിക മരണം.