ന്യൂഡല്‍ഹി: മൂന്നാറിന്റെ മലയോര മേഖലയില്‍ പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂവിടുന്ന നീലക്കുറിഞ്ഞിയെ ഇനി തൊട്ടാല്‍ പണിപാളും. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നീലക്കുറിഞ്ഞിയെ സംരക്ഷിത സസ്യമായി പ്രഖ്യാപിച്ചു. സംരക്ഷിത സസ്യങ്ങളുടെ ഷെഡ്യൂള്‍ മൂന്നില്‍ 19 സസ്യങ്ങളെയാണ് ഇടം നേടിയിട്ടുള്ളത്. ഇതില്‍ ഒന്നാം സ്ഥാനമാണ് നീലക്കുറിഞ്ഞിക്ക്.
അതേസമയം, നീലക്കുറിഞ്ഞിച്ചെടികള്‍ നശിപ്പിക്കുകയോ പിഴുതെടുക്കുകയോ ചെയ്താല്‍ മൂന്ന് വര്‍ഷം തടവും 25,000 രൂപ പിഴയും ലഭിക്കും. കൂടാതെ നീലക്കുറിഞ്ഞി കൃഷി ചെയ്യുന്നതിനും വില്‍ക്കുന്നതിനും കൈവശം വെക്കുന്നതും സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.