കൊച്ചി: സര്‍വ്വീസില്‍ നിന്നും വിരമിച്ചവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്കാന് രണ്ടു വര്‍ഷത്തെ സാവകാശം വേണമെന്ന് കെഎസ്ആര്‍ടിസി. ആനുകൂല്യം വിതരണം ചെയ്യാന്‍ 83.1 കോടി രൂപയാണ് വേണ്ടതെന്നും നിലവില്‍ ഇത്രയും തുക നല്കാന് കെഎസ്ആര്‍ടിസിക്ക് ശേഷിയില്ലെന്നും ഘട്ടം ഘട്ടമായേ കൊടുത്തു തീര്‍ക്കാന്‍ സാധിക്കുവെന്നും കെഎസ്ആര്‍ടിസി ഹൈക്കോടതിയെ അറിയിച്ചു.
ഓരോ മാസവും 3.46 കോടി രൂപ വീതം ആനുകൂല്യങ്ങള്‍ കൊടുത്തു തീര്‍ക്കാമെന്നും മുന്‍ഗണനാക്രമത്തില്‍ ആയിരിക്കും ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുകയെന്നും മാനേജ്മെന്റ് വ്യക്തമാക്കി.