കൊച്ചി: കളമശ്ശേരി കൈപ്പട മുകളിലെ വീട്ടില്‍ നിന്ന് 500 കിലോ പഴകിയ ഇറച്ചി പിടികൂടി. കളമശ്ശേരി നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ദുര്‍ഗന്ധം വമിക്കുന്ന ഇറച്ചി കണ്ടെത്തിയത്. കൊച്ചിയിലെ വിവിധ ഹോട്ടലുകളില്‍ ഷവര്‍മ അടക്കമുള്ള വിഭവങ്ങള്‍ ഉണ്ടാക്കി വിതരണം ചെയ്യാന്‍ സൂക്ഷിച്ച ഇറച്ചിയാണിത്.
തമിഴ്നാട്ടില്‍ നിന്നാണ് അഴുകിയ കോഴിയിറച്ചി കൊണ്ടുവരുന്നതെന്നാണ് ലഭിക്കുന്ന വിവരം. പിടിച്ചെടുത്ത മാംസവും അഴുകി തുടങ്ങിയിരുന്നുവെന്നാണ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നത്. പരിശോധനയില്‍ 150 കിലോഗ്രാം പഴകിയ എണ്ണയും പിടിച്ചെടുത്തിട്ടുണ്ട്.