കൊച്ചി: ഭക്ഷ്യയോഗ്യമല്ലാത്ത ഏലയ്ക്ക ചേര്‍ത്ത് അരവണ വിതരണം ചെയ്യരുതെന്ന് ഹൈക്കോടതി. ഏലയ്ക്കയില്‍ കീടനാശിനി കണ്ടെത്തിയ സാഹചര്യത്തിലാണ് നിര്‍ദേശം. അരവണ പ്രസാദത്തിന്റെ സാമ്പിള്‍ പരിശോധിക്കണമെന്നും തീര്‍ത്ഥാടകര്‍ക്ക് വിതരണം ചെയ്യുന്ന അരവണയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത ഏലയ്ക്ക ചേര്‍ത്തിട്ടില്ലെന്ന് സന്നിധാനത്തെ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ഉറപ്പാക്കണമെന്നും കോടതി അറിയിച്ചു.
അതേസമയം, ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന 14 തരം കീടനാശിനികളുടെ സാന്നിധ്യമാണ് അരവണയുണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഏലക്കയില്‍ കണ്ടെത്തിയത്. അനുവദനീയമായതില്‍ കൂടുതല്‍ കീടനാശിനി സാന്നിധ്യമുണ്ടെും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏലക്കയ്ക്ക് ഗുണനിലവാരമില്ലെന്നും സുരക്ഷിതമല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. കേന്ദ്ര അതോറിറ്റി കോടതി നിര്‍ദ്ദേശപ്രകാരമാണ് ഗുണനിലവാരം പരിശോധിച്ചത്.