പശ്ചിമബംഗാളിലെ നക്സൽബാരിയിലെ കാഞ്ചൻജംഗ തേയില ഫാക്ടറിയിൽ വൻ തീപിടിത്തം. ഞായറാഴ്ച രാത്രിയോടെയാണ് തീപിടിച്ചത്. മൂന്നു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീ അണച്ചു.
അഗ്നിശമന സേനയുടെ മൂന്നു യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അഗ്നിശമനസേനാ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു.