ഇടുക്കി : ഇടുക്കി അടിമാലിയില്‍ വഴിയില്‍ നിന്നും കിട്ടിയ മദ്യം കുടിച്ച് മൂന്ന് യുവാക്കള്‍ക്ക് ശാരീരിക അസ്വസ്ഥത. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് യുവാക്കളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനില്‍ കുമാര്‍, കുഞ്ഞുമോന്‍, മനോജ് എന്നിവരാണ് ചികിത്സയിലുള്ളത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, വഴിയില്‍ കിടന്ന് കിട്ടിയ മദ്യമാണ് കഴിച്ചതെന്ന് യുവാക്കള്‍ പൊലീസിന് മൊഴി നല്‍കി.