പാലക്കാട്: പശ്ചിമഘട്ട സംരക്ഷണത്തിനായി ആത്മഹത്യ ചെയ്ത് പരിസ്ഥിതി പ്രവര്ത്തകന് കെവി ജയപാലന്. പശ്ചിമഘട്ടം സംരക്ഷിക്കാന്‍ ആരും തയ്യാറാകുന്നില്ലെന്നും അതിനാല്‍ ആത്മഹത്യ ചെയ്യുകയാണെന്നും സുഹൃത്തുകള്‍ക്ക് കുറിപ്പ് എഴുതി അയച്ച ശേഷമാണ് ആത്മഹത്യ. കൊഴിഞ്ഞാമ്പാറ സ്വദേശിയാണ് കെവി ജയപാലന്. കഴിഞ്ഞ ആറാം തിയതിയാണ് ജയപാലനെ വിഷം കഴിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.