മെക്സിക്കോ സിറ്റിയിലെ മെട്രോയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. 22 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച പുലർച്ചെയാണ് അപകടം.ട്രെയിനുകൾ സർവീസ് ആരംഭിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് സിറ്റി മേയർ ക്ലോഡിയ ഷെയിൻബോം ട്വിറ്ററിലൂടെ അറിയിച്ചു.കൊല്ലപ്പെട്ടത് ഒരു യുവതിയാണെന്നും പരിക്കേറ്റ 22 പേരുടെ നില ഗുരുതരമല്ലെന്നും നഗര സുരക്ഷാ മേധാവി ഒമർ ഗാർസിയ പറഞ്ഞു.
















