രാജ്യത്ത് നാല് പേർക്ക് കൂടി BF.7 സ്ഥിരീകരിച്ചു.യുഎസിൽ നിന്ന് ബംഗാളിൽ എത്തിയവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജീനോം സിക്വെൻസിങ് പരിശോധനയിൽ BF .7 സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.
നാല് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്.ഇതോടെ രാജ്യത്ത് BF. 7 സ്ഥിരീകരിച്ചവരുടെ എണ്ണം 9 ആയി .ഈ മാസം കോവിഡ് കേസുകൾ വർധിക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളങ്ങളിലടക്കം പരിശോധന ശക്തമായി തുടരുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.