ആലപ്പുഴ: അന്തരിച്ച ഗാനരചയിതാവ് ബീയാര്‍ പ്രസാദിന്റെ സംസ്‌കാരം വെള്ളിയാഴ്ച നടക്കും. സഹോദരങ്ങള്‍ എത്താനുള്ളതിനാലാണ് സംസ്‌കാരം നാളത്തേക്ക് മാറ്റിയത്.വ്യാഴാഴ്ച വൈകുന്നേരം നാലോടെ മൃതദേഹം പൊതുദര്‍ശനത്തിനായി മാങ്കോമ്പിലെ വീട്ടില്‍ എത്തിക്കും. വീട്ടിലെത്തിക്കും മുമ്പ് എന്‍എസ്എസ് കരയോഗം ഹാളില്‍ പൊതുദര്‍ശനമുണ്ടാകും.
മസ്തിഷ്കാഘാതത്തെതുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ബീയാര്‍ പ്രസാദ് ഇന്നലെ വൈകീട്ടാണ് ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് അന്തരിച്ചത്.