പമ്പ: ശബരിമലയിൽ അരവണയിൽ ഉപയോഗിക്കുന്നത് നിലവാരമില്ലാത്ത ഏലയ്ക്കയെന്ന് ഭക്ഷ്യ സുരക്ഷാ കമ്മിഷണറുടെ റിപ്പോർട്ട്. ഹൈക്കോടതി നിർദേശപ്രകാരം നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.
ഏലയ്ക്കാ വിതരണം സംബന്ധിച്ച് അയ്യപ്പാ സ്‌പൈസസ് കമ്പനി നല്‍കിയ ഹര്‍ജി പരിഗണിച്ച ശേഷമായിരുന്നു പരിശോധന നടത്തണമെന്ന ഹൈക്കോടതിയുടെ നിര്‍ദേശം. പരിശോധനാ റിപ്പോർട്ട് വ്യാഴാഴ്ച ഹൈക്കോടതി പരിഗണിക്കും. ടെൻഡർ നടപടികൾ പാലിക്കാതെ കരാർ നൽകിയതും ഹൈക്കോടതി പരിഗണിക്കും. ഇതു സംബന്ധിച്ചു സ്വകാര്യ വ്യക്തി നൽകിയ പരാതിയാണു കോടതി പരിഗണിക്കുന്നത്.
പമ്പയിലെ ഭക്ഷ്യ സുരക്ഷാ ലബോറട്ടറിയിൽ പരിശോധിച്ചു ഗുണനിലവാരം ഉള്ള ഏലയ്ക്ക മാത്രമാണ് ഇപ്പോൾ സന്നിധാനത്തേക്ക് അയയ്ക്കുന്നത്. അല്ലാത്തവ തിരിച്ചയയ്ക്കുകയാണ്.
മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായുള്ള പൂജകള്‍ ശബരിമലയില്‍ പുരോഗമിക്കുകയാണ്. എട്ടാം തിയതി വരെയുള്ള വെര്‍ച്ച്വല്‍ ക്യൂ ബുക്കിങ് നൂറ് ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. മകരവിളക്ക് ദിനമായ 14 നും തലേന്നും ദര്‍ശനം നടത്താന്‍ ബുക്ക് ചെയ്തവരുടെ എണ്ണം 90,000 ത്തിനു അടുത്തെത്തി. പിന്നീടുള്ള ദിവസങ്ങളില്‍ ബുക്കിങ് കുറവാണ്.