ന്യൂഡൽഹി: ഉത്തര്പ്രാദേശിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ഒ.ബി.സി സംവരണം ഏർപ്പെടുത്തിയതിനെതിരായ അലഹബാദ് ഹൈക്കോടതി ഉത്തരവിന് സുപ്രിംകോടതി സ്റ്റേ. ഒ.ബി.സി സംവരണമില്ലാതെ ജനുവരിയിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടത്താമെന്ന ഉത്തരവിനാണ് സ്റ്റേ. ഹൈക്കോടതി ഉത്തരവിനെതിരെ യു.പി സര്ക്കാര് നല്കിയ അപ്പീലിലാണ് സുപ്രിംകോടതി നടപടി.
ഉത്തർപ്രദേശിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒ.ബി.സി സംവരണം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ ഇത് തെരഞ്ഞെടുപ്പ് അനന്തമായി നീളാൻ കാരണമാകും എന്ന് ചൂണ്ടിക്കാട്ടി ചിലർ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു.
ഇതോടെ, ഒ.ബി.സി സംവരണമില്ലാതെ ജനുവരിയിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടത്താമെന്ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ഇതാണ് ഇപ്പോൾ സുപ്രിംകോടതി സ്റ്റേ ചെയ്തിരിക്കുന്നത്.