തിരുവനന്തപുരം: നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്. ലോറി ഡ്രൈവറായ മാര്‍ത്താണ്ഡം സ്വദേശി ഷാജി, ഇയാള്‍ക്ക് ഒപ്പം ഉണ്ടായിരുന്ന ചാര്‍ളി, മനോജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. മലയിന്‍കീഴ് തചോട്ടുകാവില്‍ തമിഴ്‌നാട് നിന്ന് ചുടുകല്ല് കയറ്റി വന്ന മിനി ലോറിയാണ് അപകടത്തില്‍പെട്ടത്. നിയന്ത്രണം വിട്ട ലോറി മരത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ലോറിയുടെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. പരിക്ക് പറ്റിയവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.