തിരുവനന്തപുരം – തലസ്ഥാന നഗരിയിലെ ആക്കുളം കായലും വെള്ളായണിക്കായലും നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നു പ്രശസ്ത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. കയ്യേറ്റം മൂലം ആക്കുളം കായലിന്റെ വിസ്തൃതി നാലില്‍ ഒന്നായി ഇപ്പോള്‍ കുറഞ്ഞിരിക്കുന്നു .നഗരത്തിന്റ കൂടി വെള്ള സ്രോതസ്സുകളിലൊന്നായ വെള്ളയണിക്കായലിന്റ ഗതിയും ഇതുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടുള്ള വികസനമെ പാടുള്ളു. ദേശീയപാതനിര്‍മ്മാണം വലിയ പരിസ്ഥിതി പ്രശ്‌നങ്ങളാണുണ്ടാക്കുന്നത് .
കുന്നുകളൊക്കെ ഇതിന്റെ പേരില്‍ നശിപ്പിക്കപ്പെട്ടു കുടിവെള്ള സംഭരണികളാണ് നമ്മുടെ കുന്നുകള്‍. കേരളത്തിന്റ ഭൂപ്രകൃതിക്കനുസരിച്ച് ദേശീയപാത നിര്‍മ്മിക്കാവുന്നതേയുണ്ടായിരുന്നുള്ളു വെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി വനംവകുപ്പിലെ സെന്‍ട്രല്‍ ലൈബ്രറിയിലെ ചന്ദനതണലില്‍ പരിസ്ഥിതി ചര്‍ച്ചയും പുസ്തക പ്രകാശനവും നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അനന്തന്‍കാടെന്ന പേരില്‍ ഒരു കാലത്ത് അറിയപ്പെട്ടിരുന്ന തിരുവനന്തപുരം നഗരത്തിലിപ്പോള്‍ കാട് സ്ഥലനാമങ്ങളില്‍ മാത്രം ഒതുങ്ങിയിരിക്കുകയാണെന്ന് അടൂര്‍ പറഞ്ഞു.
എഴുത്തുകാരനും പരിസ്ഥിതി പ്രവര്‍ത്തകനുമായ സി.റഹിം എഴുതിയ നമ്മുടെ പക്ഷികള്‍ എന്ന പുസ്തകം അടൂര്‍ ഗോപാലകൃഷ്ണന്‍ ഡോ. അച്ചുത് ശങ്കറിനു നല്‍കി പ്രകാശനം ചെയ്തു .ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി. കൃഷ്ണന്‍ ഐ.എഫ്.എസ് അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരന്‍ കെ.വി. മോഹന്‍ കുമാര്‍ പുസ്തക പരിചയം നടത്തി. എസ് ദാസുര ചന്ദ്രന്‍ ,ലൈബ്രേറിയന്‍ എം അസീന, ആര്‍ ശിവപ്രസാദ് ഡി ഡി.എഫ് തുടങ്ങിയവര്‍ സംസാരിച്ചു.
















