പരുക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന പേസര്‍ ജസ്പ്രീത് ബുംറ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്നതായി ബിസിസിഐ അറിയിച്ചു. ശ്രീലങ്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പരയിലാണ് താരം ഇടം നേടിയത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഓസ്ട്രേലിയയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്ക് ശേഷം ആവര്‍ത്തിച്ചുള്ള പരിക്കിനെത്തുടര്‍ന്ന് ബുംറ ടി20 ലോകകപ്പില്‍ നിന്ന് പുറത്തായിരുന്നു. വിശ്രമത്തിനൊടുവില്‍ താരം ആരോഗ്യവാനാണെന്ന് നാഷണല്‍ ക്രിക്കറ്റ് അക്കാദമി (എന്‍സിഎ)പ്രഖ്യാപിച്ചു.
നേരത്തെ ശ്രീലങ്കയ്ക്കെതിരായ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ബുംറയെ പരിഗണിച്ചിരുന്നില്ല. ഇപ്പോള്‍ പരിക്ക് ഭേദമായതിനെ തുടര്‍ന്നാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍, ഇഷാന് കിഷന്, ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), വാഷിങ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന് മാലിക്, അര്‍ഷ്ദീപ് സിങ്.