തിരുവനന്തപുരം: പുതുവർഷത്തോടനുബന്ധിച്ച് കേരളത്തിൽ സർവകാല റിക്കോർഡ് മദ്യവിൽപ്പന. ശനിയാഴ്ച മാത്രം 107.14 കോടി രൂപയുടെ മദ്യത്തിന്റെ വിൽപ്പന നടന്നു.
2022ൽ 95.67 കോടിയുടെ മദ്യമാണ് കേരളത്തിൽ വിൽപ്പന നടന്നത്. 1.12 കോടിയുടെ മദ്യം വിറ്റ തിരുവനന്തപുരം പവർ ഹൗസ് റോഡിലെ ഔട്ട്ലെറ്റാണ് ഇത്തവണ കൂടുതൽ വിൽപ്പന നടത്തിയത്.
കൊല്ലം ആശ്രമം ഔട്ട്ലെറ്റിൽ 96.59 ലക്ഷം രൂപയുടെ മദ്യവും വിറ്റു. സംസ്ഥാനത്തെ എല്ലാ ഔട്ട്ലെറ്റുകളിലും പത്ത് ലക്ഷത്തിലധികം രൂപയ്ക്ക് മദ്യം വിറ്റു. കഴിഞ്ഞ പത്തു ദിവസത്തിനിടെ 686.28 കോടിയുടെ മദ്യമാണ് കേരളത്തിൽ വിവിധ ഔട്ട്ലെറ്റുകളിലായി വിറ്റത്.
കാസർകോഡ് ബട്ടത്തൂരിലാണ് ഏറ്റവും കുറവ് വിൽപ്പന. 10.36 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ നിന്നും വിൽപ്പന നടത്തിയത്. കേരളത്തിൽ ഏറ്റവും പ്രിയം റമ്മിനാണ്. ഏറ്റവും കൂടുതൽ വിറ്റഴിച്ചതും റമ്മാണ്.
അതേ സമയം, ക്രിസ്മസ് ദിനത്തിലെ മദ്യവിൽപ്പനയിൽ ഈ വർഷം നേരിയ കുറവുണ്ടായിരുന്നു. 52.3 കോടിയുടെ മദ്യമാണ് ക്രിസ്മസ് ദിനത്തില്‍ ബെവ്ക്കോ ഔട്ട്ലെറ്റ് വഴി വിറ്റത്. കഴിഞ്ഞ വർഷം ക്രിസ്തുമസ് ദിവസം 54.82 കോടിയുടെ മദ്യമായിരുന്നു വിറ്റത്.