തിരുവനന്തപുരം: എ കെ ആന്റണിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എ കെ ആന്റണിയുടേത് മൃദു ഹിന്ദുത്വ നിലപാടെന്ന് ഗോവിന്ദൻ പ്രതികരിച്ചു. കോൺഗ്രസ് കാലാകാലങ്ങളായി പിന്തുടരുന്ന മൃദുഹിന്ദുത്വ നിലപാട് ആന്റണി ആവർത്തിക്കുകയാണ്. ആർഎസ്‍എസിനെയും സംഘപരിവാറിനെയും നേരിടാൻ കോൺഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാട് കൊണ്ടാവില്ലെന്നും കോൺഗ്രസിന്റേത് വർഗീയ പ്രീണന നയമെന്നും അദ്ദേഹം പ്രതികരിച്ചു.
ഇ.പി.ജയരാജനെതിരായി ഉയര്‍ന്ന സാമ്പത്തിക ആരോപണം പാര്‍ട്ടിക്കുള്ളിലെ വിമര്‍ശനത്തിനും സ്വയം വിമര്‍ശനത്തിനുമുള്ള സാഹചര്യത്തെ ഉപയോഗപ്പെടുത്തിയുള്ള മാധ്യമ സൃഷ്ടിയാണെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞു. വിമര്‍ശനങ്ങളും തെറ്റുതിരുത്തലുകളും പാര്‍ട്ടിക്കുള്ളില്‍ ഫലപ്രദമായി നടക്കുമെന്നും മാധ്യമങ്ങളിലൂടെ വലിച്ചിഴച്ച് ചര്‍ച്ച നടത്തില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.
അതേസമയം കുറി തൊടുന്നവരെയും അമ്പലത്തില്‍ പോകുന്നവരെയും മൃതുഹിന്ദുത്വം പറഞ്ഞ് മാറ്റിനിര്‍ത്തരുതെന്ന എകെ ആന്‍റണിയുടെ പ്രസ്താവനയെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത. പ്രതിപക്ഷനേതാവ് വിഡി സതീശനും കെ മുരളീധരനും അടക്കം എകെ ആന്‍റണിയെ പിന്തുണച്ചപ്പോള്‍ കോണ്‍ഗ്രസ് സാമൂദായിക സംഘടനയല്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു.
കോണ്‍ഗ്രസില്‍ നിന്ന് പല നേതാക്കളും ബിജെപിയിലേക്ക് ചേക്കേറുന്നതും ബിജെപിയെ തോല്‍പിക്കാനായി പല കോണ്‍ഗ്രസ് നേതാക്കളും വര്‍ഗീയത പറയുന്നുവെന്നുമൊക്കെയുള്ള വിമര്‍ശനങ്ങള്‍ക്കിടെയാണ് മൃദുഹിന്ദുത്വത്തെ അനുകൂലി്ച്ച് എകെ ആന്റണി നിലപാടെടുത്തത്. ലോക്സഭാ തെരഞ്ഞടുപ്പിന്‍റെ ഒരുക്കങ്ങളിലേക്ക് എല്ലാ പാര്‍ട്ടികളും കടന്നിരിക്കെയാണ് വളരെ പ്രധാനമായൊരു വിഷയത്തില്‍ എകെ ആന്‍റണി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.