കണ്ണൂര്‍: കണ്ണൂര്‍ കപ്പക്കടവില്‍ തന്നെ അനുകൂലിച്ച് ഉയര്‍ന്ന ഫ്ലക്സ് നീക്കം ചെയ്യുമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്. ഫ്ലക്സിന് പിന്നില്‍ വലതുപക്ഷ ഗൂഢാലോചനയാണെന്നും പാര്‍ട്ടിയില്‍ ഭിന്നതയെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമമെന്നും പി ജയരാജന് പറഞ്ഞു.
ഗൂഢാലോചന തിരിച്ചറിഞ്ഞ് പ്രവര്‍ത്തകര്‍ ജാഗ്രത കാട്ടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പി ജയരാജന്റെ പ്രതികരണം. അതേസമയം, കഴിഞ്ഞദിവസമാണ് പി ജയരാജനെ അനുകൂലിച്ച് അഴീക്കോട് ഫ്ലക്സ് ഉയര്‍ന്നത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കണ്ണൂര്‍ കപ്പക്കടവില്‍ എന്റെ ഫോട്ടൊയുള്ള ഒരു ഫ്ളക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു എന്നതാണ് ഇന്നത്തെ വലതുപക്ഷ മാധ്യമ വാര്‍ത്ത ! പാര്‍ട്ടിയില്‍ ഭിന്നത ഉണ്ടെന്നു വരുത്താനാണു വലതുപക്ഷ ശ്രമം. അതിന് വേണ്ടി പല തന്ത്രങ്ങളും അവര്‍ ഉപയോഗിക്കും.
സ്വയം പോസ്റ്റര്‍ ഒട്ടിച്ച് വാര്‍ത്തയാക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ ഉള്ള നാടാണിത്.അതുകൊണ്ട്തന്നെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ജാഗ്രതയോടെ ഇരിക്കണം. ആര് വെച്ചതായാലും ഈ ഫ്ളക്സ് ബോര്‍ഡ് ഉടന്‍ നീക്കം ചെയ്യാന്‍ പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്..
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpjayarajan.kannur%2Fposts%2Fpfbid02DmJJ8s6DdXesjjeKNaKa4BKwEMSGzK3z65JfS2hy1FhPSeNCTwjR7K2npYwx4v6Ll&show_text=true&width=500