കോട്ടയം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല. ഇപി ജയരാജന്‍ മന്ത്രിയായിരുന്ന കാലത്തെ അഴിമതിയാണിതെന്നും ഇത് പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമോ, പാര്‍ട്ടിക്കാര്യമോ അല്ലെന്നും ചെന്നിത്തല പറഞ്ഞു. ഡെല്‍ഹിയില്‍ തണുപ്പാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ വലിയ ചൂടാണെന്ന് രമേശ് ചെന്നിത്തല പരിഹസിച്ചു.
അതേസമയം, ഇപി ജയരാജനെതിരായ ആരോപണങ്ങള്‍ മാധ്യമസൃഷ്ടിയാണെന്നും ഈ വിഷയത്തില്‍ പിബിയില്‍ ഒരു ചര്‍ച്ചയും ഉണ്ടാകില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.