തിരുവനന്തപുരം: ക്രിസ്മസ് ആഘോഷത്തിനിടെ കടലില്‍ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കണിയാപുരം ചിറ്റാറ്റുമുക്ക് ചിറക്കല്‍ സ്വദേശി ശ്രേയസ് (16), കണിയാപുരം മസ്താന്‍മുക്ക് സ്വദേശി സാജിദ് (19) എന്നിവരാണ് മരിച്ചത്. ഇന്നു പുലര്‍ച്ചയോടെ പെരുമാതുറ, പുതുക്കുറിച്ചി എന്നിവിടങ്ങളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കിട്ടിയത്. തുടര്‍ന്ന് ബന്ധുക്കള്‍ സ്ഥലത്തെത്തി മൃതദ്ദേഹങ്ങള്‍ തിരിച്ചറിഞ്ഞു. മൃതദേഹങ്ങള്‍ ചിറയിന്‍കീഴ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.