ചെന്നൈ: ചെന്നൈ എഗ്മൂര്‍ – ഗുരുവായൂര്‍ എക്സ്പ്രസ് ട്രെയിനിന് ബോംബ് ഭീഷണി. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് വ്യാജ ബോംബ് ഭീഷണിയെത്തിയത്. ട്രെയിന്‍ ചെന്നൈ താംബരം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ സന്ദേശം എത്തിയത്.
തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. യാത്രക്കാരെ പിന്നീട് മറ്റൊരു ട്രെയിനില്‍ ചെന്നൈയില്‍ എത്തിച്ചു.