ന്യൂ ഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ച് രാവിലെ 10.30നാണ് കൂടിക്കാഴ്ച. കെ റെയില്‍, ബഫര്‍ സോണ്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ചയായേക്കും. സിപിഎം പോളിറ്റ് ബ്യൂറോ യോ?ഗത്തില്‍ കൂടി പങ്കെടുക്കാനായിട്ടാണ് മുഖ്യമന്ത്രി ദില്ലിയിലേക്ക് എത്തുന്നത്. ഇതിനിടയിലാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള സമയം തേടിയത്.
കേരളത്തില്‍ നിലവില്‍ ബഫര്‍സോണ്‍ വിഷയത്തില്‍ വലിയ തോതില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യമാണ് എന്ന് പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുമെന്നാണ് വിവരം. കെ-റെയില്‍ വിഷയത്തില്‍ രാഷ്ട്രീയ എതിര്‍പ്പിനെ മറികടക്കാനുള്ള ശ്രമവും കൂടിക്കാഴ്ചയില്‍ ഉണ്ടായേക്കും. ചീഫ് സെക്രട്ടറി വി.പി. ജോയിയും മുഖ്യമന്ത്രിയ്ക്കൊപ്പം ഡല്‍ഹിയിലെത്തും.
ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു അവസാനമായി പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്. അന്നും സില്‍വര്‍ ലൈന്‍ ചര്‍ച്ചയ്ക്ക് വന്നിരുന്നു. തുടര്‍ന്ന് ഇത് സംബന്ധിച്ച് അനുകൂലമായ നിലപാട് കേന്ദ്ര ഗവണ്മെന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീടാണ് സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ടുള്ള വിവാദം ഉയര്‍ന്നപ്പോള്‍ കേന്ദ്രം തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്തെത്തുകയും ചെയ്തു.