കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു. ഡാമിലെ ജലനിരപ്പ് 141.75 അടിയില്‍ നിന്ന് 141.8 അടിയായിട്ടാണ് ഉയര്‍ന്നത്. 142 അടിയാണ് അനുവദനീയമായ പരമാവധി സംഭരണശേഷി.
അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായതാണ് ജലനിരപ്പ് ഉയരാന്‍ കാരണമായി പറയുന്നത്. കഴിഞ്ഞദിവസം തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതിനെത്തുടര്‍ന്ന് ഡാമിലെ ജലനിരപ്പ് ഉയര്‍ന്നിരുന്നു.