പാലക്കാട്: പാലക്കാട് അയ്യപ്പന്‍ വിളക്കിനിടെ ആനയിടഞ്ഞ് അഞ്ചു പേര്‍ക്ക് പരിക്ക്. വണ്ടാഴി ചന്ദനാംപറമ്പ് അയ്യപ്പന്‍വിളക്കിന്റെ പാലക്കൊമ്പ് എഴുന്നള്ളത്തിനിടെ ചിറക്കല്‍ ശബരിനാഥന്‍ എന്ന ആനയാണ് ഇടഞ്ഞത്.
ആനപ്പുറത്ത് ഉണ്ടായിരുന്ന കിഴക്കഞ്ചേരി പുന്നപ്പാടം സ്വദേശി അജിത്ത്, ഇളവംപാടം സ്വദേശി വൈശാഖ്, എരിക്കിന്‍ചിറ ജിത്തു, വണ്ടാഴി സ്വദേശിനി തങ്കമണി, ആനയുടെ പാപ്പാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലും നെന്മാറയിലെ സ്വകാര്യ ആശുപത്രിയിയിലും പ്രവേശിപ്പിച്ചു.