കൊച്ചി : നെടുമ്പാശ്ശേരിയില്‍ വീണ്ടും സ്വര്‍ണവേട്ട. ഒരു കിലോ സ്വര്‍ണവുമായി ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരനെയാണ് കസ്റ്റംസ് പിടികൂടിയത്. സ്വര്‍ണം ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. സ്വര്‍ണത്തിന് വിപണിയില്‍ 45 ലക്ഷത്തിലേറെ മതിപ്പുള്ളതായി അധികൃതര്‍ അറിയിച്ചു.