തിരുവനന്തപുരം: സംസ്ഥാനത്ത് വി.എച്ച്.എസ്.ഇ സ്കൂളുകളുടെ പ്രവർത്തി ദിവസം അഞ്ചാക്കി കുറച്ചു. വിദ്യാർഥികളുടെ പഠനഭാരവും മാനസിക സംഘർഷവും വർധിക്കുന്നുവെന്ന വിലയിരുത്തലിനെ തുടർന്നാണ് മാറ്റം.
ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. നിലവില്‍ തിങ്കൾ മുതൽ ശനി ആറ് ദിവസമാണ് വി.എച്ച്.എസ്.ഇ സ്കൂളുകളുടെ പ്രവര്‍ത്തനം. ഇപ്പോൾ ശനിയാഴ്ച അവധി നൽകി കൊണ്ടാണ് അധ്യയന ദിവസങ്ങൾ ആറായി ചുരുക്കിയത്. വിദ്യാർത്ഥികളുടെ ദീർഘനാളത്തെ ആവശ്യമാണ് സർക്കാർ ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്.
കലാകായിക പ്രവർത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് സമയം കിട്ടുന്നില്ലെന്നും വി.എച്ച്.എസ്.ഇ വിദ്യാർഥികൾക്ക് പരാതിയുണ്ട്. ഈ സാഹചര്യത്തിലാണ് പ്രവർത്തി ദിവസം തിങ്കള്‍ മുതല്‍ വെള്ളി വരെയാക്കി കുറച്ചത്.
പുതുക്കിയ ദേശയ നൈപുണ്യ യോഗ്യ ചട്ടക്കൂട് പ്രകാരം കോഴ്സുകളുടെ അധ്യയന സമയം 1120 മണിക്കൂറിൽ നിന്നും 600 മണിക്കൂറായി കുറച്ചിരുന്നു. പക്ഷേ ഈ മാറ്റം പരിഗണിക്കാതെ സംസ്ഥാനത്തെ വിഎച്ച്എസ്ഇ സ്കൂളുകളിൽ ആഴ്ചയിൽ ആറ് ദിവസവും ക്ലാസുകൾ നടന്നു വരികയായിരുന്നു. പീരിയഡുകളുടെ ദൈർഘ്യം ഒരു മണിക്കൂറായി നിലനിർത്തി കൊണ്ടാവും ശനിയാഴ്ച ദിവസത്തെ അധ്യയനം ഒഴിവാക്കുക.
















