കൊച്ചി : ഓടിക്കൊണ്ടിരുന്ന കാര്‍ ചിറയിലേക്ക് വീണുണ്ടായ അപകടത്തില്‍ രണ്ടു പേര് മരിച്ചു. മലയാറ്റൂരില്‍ അടിവാരത്തുള്ള മണപ്പാട്ട് ചിറയിലാണ് ദാരുണമായ അപകടമുണ്ടായത്. ഇടുക്കി ഉപ്പുതറ സ്വദേശി ശ്രീനിവാസന്, മുരിക്കാശ്ശേരി സ്വദേശി ബിനു എന്നിവരാണ് മരിച്ചത്.
ഇവരുടെ സംഘത്തിലുണ്ടായിരുന്ന അഖിലിന് ഫോണ്‍ ചെയ്യാനായി വാഹനം നിര്‍ത്തിയിരുന്നു. ഫോണ്‍ കട്ട് ചെയ്ത് അഖില്‍ കയറുന്നതിന് തൊട്ട് മുന്‍പ് മുന്നോട്ട് എടുക്കാന്‍ ശ്രമിച്ച വാഹനം നിയന്ത്രണം വിട്ട് ചിറയിലേക്ക് മറിയുകയായിരുന്നുവെന്നാണ് ദൃകസാക്ഷികള്‍ പറയുന്നത്. ഉടന്‍ രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും കാറില്‍ ഉണ്ടായിരുന്ന രണ്ടുപേരും ശ്വാസം മുട്ടി മരിച്ചിരുന്നു. കാറിന്റെ ഡോര്‍ പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തത്. മൃതദേഹം പോസ്റ്റ്മോര്‍ട്ട നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.