കോട്ടയം: കോട്ടയം ഏറ്റുമാനൂര്‍ പട്ടിത്താനം ബൈപ്പാസില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എംഎല്‍എ മാണി സി.കാപ്പന്റെ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. പാലാ വള്ളിച്ചിറ സ്വദേശി രാഹുല്‍ ജോബി (23) ആണ് മരിച്ചത്. പുലര്‍ച്ചെ 12.30 ഓടെയായിരുന്നു അപകടം നടന്നത്.
പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ബന്ധുവിന്റെ വീട്ടില്‍നിന്നും സാധനങ്ങള്‍ എടുക്കാന്‍ പോകും വഴി, രാഹുല്‍ സഞ്ചരിച്ചിരുന്ന കാറില്‍ മറ്റൊരു കാര്‍ വന്നിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇടിയുടെ ആഘാതത്തില്‍ രാഹുല്‍ സഞ്ചരിച്ച കാര്‍ പിക്കപ്പ് വാനില്‍ ഇടിച്ചു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ രാഹുലിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.