കൊച്ചി: ഐപിഎൽ മിനി താര ലേലത്തിൽ മലയാളി താരം കെ എം ആസിഫിനെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. 30 ലക്ഷം രൂപ മുടക്കിയാണ് മുമ്പ് സിഎസ്കെയിൽ കളിച്ച് പരിചയമുള്ള ആസിഫിനെ രാജസ്ഥാൻ ടീമിൽ എത്തിച്ചത്.
രാജസ്ഥാൻ നായകനായ സഞ്ജു സംസണൊപ്പം ഒരു മലയാളി താരം കൂടെ ടീമിലെത്തിയത് കേരളത്തിലെ ക്രിക്കറ്റ് ആരാധകർക്കും സന്തോഷം നൽകുന്ന കാര്യമാണ്.
അതേസമയം, മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വിഷ്‌ണു വിനോദിനെ മുംബൈ ഇന്ത്യന്‍സാണ് സ്വന്തമാക്കിയത്. 20 ലക്ഷം അടിസ്ഥാന വിലയ്‌ക്കാണ് മുംബൈ താരത്തെ ടീമിലെത്തിച്ചത്. 2021ല്‍ ഇതേ തുകയ്‌ക്ക് വിഷ്‌ണുവിനെ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയിരുന്നു.