പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ ടൗണില്‍ 42 കാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തവും അരലക്ഷം രൂപ പിഴയും ശിക്ഷ. എറണാകുളം പ്രത്യേക കോടതിയാണ് അസം സ്വദേശി ഉമര്‍ അലിയെ ശിക്ഷിച്ചത്. പ്രതിയുടെ പ്രായം പരിഗണിച്ച് വധശിക്ഷ ഒഴിവാക്കുകയാണെന്നും കോടതി വ്യക്തമാക്കി.
42 കാരിയെ കൊലപ്പെടുത്തിയത് ക്രൂര ബലാത്സംഗത്തിന് ശേഷമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സംഭവ സ്ഥലത്തിനു സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പൊലീസിന് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്.
ബോധംകെടുത്തിയ ശേഷമാണ് സ്ത്രീയെ ബലാത്സംഗം ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മരണം ഉറപ്പാക്കിയശേഷമാണ് പ്രതി സ്ഥലത്തുനിന്നും മടങ്ങിയത്. തൂമ്പ ഉപയോഗിച്ച് സ്ത്രീയുടെ തലയ്ക്ക് പത്തിലേറെ തവണ ഇയാൾ അടിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ടായിരുന്നു.