തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ ജനുവരി ഏഴിന് ബിജെപി ഹര്‍ത്താല്‍. കത്ത് വിവാദവുമായി ബന്ധപ്പെട്ട് മേയര്‍ ആര്യ രാജേന്ദ്രന്‍ രാജിവെയ്ക്കാത്തതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം നഗരസഭാ പരിധിയിലാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
അതേസമയം, ജനുവരി രണ്ടുമുതല്‍ അഞ്ചുവരെ പദയാത്ര നടത്താനും ബിജെപി തീരുമാനിച്ചു. ജനുവരി ആറിന് നഗരസഭ വളഞ്ഞ് പ്രതിഷേധിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷ് അറിയിച്ചു.