ന്യൂ ഡല്‍ഹി: സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ നാഗ്പൂരിലെത്തിയ പത്തുവയസുകാരി നിദ ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ്. ഇടത് എംപി എഎം ആരിഫാണ് ലോക്സഭയില്‍ നോട്ടീസ് നല്‍കിയത്. ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്നും നാഗ്പൂരിലെത്തിയ നിദ ഇന്നലെയാണ് മരിച്ചത്.
അതേസമയം, നിദ ഫാത്തിമയടക്കം കേരള സൈക്കില്‍ പോളോ അസോസിയേഷന്റെ 24 താരങ്ങളാണ് നാഗ്പൂരിലെത്തിയത്. എന്നാല്‍ ദേശീയ ഫെഡറേഷന്റെ അനുമതിയുണ്ടായിരുന്ന സൈക്കിള്‍ പോളോ അസോസിയേഷന് ഓഫ് കേരളയും മത്സരത്തിനായി നാഗ്പൂരില്‍ എത്തിയിരുന്നു. ദേശീയ ഫെഡറേഷന്റെ അനുമതി ഇല്ലാത്തതിന്റെ പേരില്‍ കേരളത്തില്‍ നിന്നുള്ള സംഘത്തിന് കടുത്ത അവഗണനയാണ് നേരിടേണ്ടി വന്നത്. താമസവും ഭക്ഷണവുമടക്കമുള്ള ഒരു സൗകര്യങ്ങളും സംഘാടകര്‍ ഇവര്‍ക്ക് നല്‍കിയിരുന്നില്ല. ഇതേ തുടര്‍ന്ന് താത്കാലിക കേന്ദ്രത്തിലായിരുന്നു കുട്ടികള്‍ കഴിഞ്ഞിരുന്നത്.
അതിനിടെ, പത്തുവയസുകാരി മരിച്ച സംഭവത്തില്‍ കേരള അസോസിയേഷന് ഹൈക്കോടതിയിലേക്ക്. കോടതി ഉത്തരവുമായി എത്തിയിട്ടും താമസവും ഭക്ഷണവുമടക്കം സൗകര്യങ്ങള്‍ സംഘാടകര്‍ നല്‍കിയിരുന്നില്ലെന്ന് കോടതിയെ അറിയിക്കും.