തൃശ്ശൂര്‍: കഴുത്തില്‍ തോരണം കുരുങ്ങി അഭിഭാഷകയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സെകട്ടറി ഇന്ന് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകും. ഹാജരാകാന്‍ ഹൈക്കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. സെക്രട്ടറി റെഹീസ് കുമാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കും.
അതേസമയം, അയ്യന്തോള്‍/പുഴക്കല്‍ റോഡില്‍ കെട്ടിയ തോരണം കുടുങ്ങിയാണ് യുവതി വീണതെന്നും ഈ റോഡ് പൊതുമരാമത്ത് വകുപ്പിന്റെതാണെന്നുമാണ് കോര്‍പറേഷന്റെ വാദം. കിസാന്‍ സഭയ്ക്ക് ഫ്‌ലക്‌സ് വെക്കാന്‍ മാത്രമായിരുന്നു അനുമതി നല്‍കിയതെന്നും കോര്‍പറേഷന്‍ കോടതിയെ അറിയിക്കും. പരാതിക്കാരിയോട് നേരിട്ടെത്തി മൊഴി നല്‍കാന്‍ നോട്ടീസ് നല്‍കിയെന്ന കാര്യവും കോര്‍പറേഷന്‍ സെക്രട്ടറി കോടതിയില്‍ വ്യക്തമാക്കും.