ന്യൂഡല്‍ഹി: ചൈനയില്‍ കണ്ടെത്തിയ കൊവിഡ് ഒമിക്രോണ്‍ പുതിയ വകഭേദം ഇന്ത്യയില്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധന ആരംഭിക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം.
കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യോമയാന മന്ത്രാലയത്തിന് നല്‍കിയ നിര്‍ദ്ദേശത്തില്‍ ഒരു വിമാനത്തിലെ രണ്ട് ശതമാനം യാത്രക്കാര്‍ കൊവിഡ് പരിശോധന നടത്തിയിരിക്കണം എന്നുണ്ട്. ഇത് ഏതെല്ലാം യാത്രക്കാര്‍ വേണമെന്ന് അതാത് വിമാന കമ്ബനിയാണ് തീരുമാനിക്കേണ്ടത്.യാത്രക്കാരുടെ സാമ്ബിള്‍ ശേഖരിച്ച ശേഷം മാത്രമേ വിമാനത്താവളം വിടാന്‍ അനുവദിക്കാവൂ. വ്യോമയാന സെക്രട്ടറി രാജീവ് ബന്‍സലിന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ നല്‍കിയ കത്തിലാണ് ഇക്കാര്യമുളളത്.
അതേസമയം, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ കോവിഡ് അവലോകന യോഗം വിളിച്ചു. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് ചേരുന്ന യോഗത്തില്‍ സംസ്ഥാന ആരോഗ്യമന്ത്രിമാര്‍ പങ്കെടുക്കും.