കൊച്ചി: കടയില്‍ എത്തിയ 13കാരിയെ ബേക്കറി ഉടമ കയറിപ്പിടിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ അച്ഛന്‍ ബേക്കറി കത്തിച്ചു. ചേരാനല്ലൂരിലാണ് സംഭവം. ചൊവ്വാഴ്ച ബേക്കറിയില്‍ സാധനം വാങ്ങാനെത്തിയ പെണ്‍കുട്ടിയെ കടയുടമയായ ബാബുരാജ് കയറിപ്പിടിക്കുകയായിരുന്നു. പെണ്‍കുട്ടി വിവരം വീട്ടില്‍ അറിയിച്ചതിനു പിന്നാലെ രാത്രി പെണ്‍കുട്ടിയുടെ പിതാവ് പെട്രോളൊഴിച്ച് ബേക്കറി കത്തിക്കുകയായിരുന്നു. അതേസമയം കേസുമായി ബന്ധപ്പെട്ട് ചേരാനല്ലൂര്‍ വിഷ്ണുപുരം സ്വദേശി ബാബുരാജ് (57), പെണ്‍കുട്ടിയുടെ പിതാവ് എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.