ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒമിക്രോണ്‍ വകഭേദങ്ങള്‍ സ്ഥിരീകരിച്ചതിനു പിന്നാലെ ഉന്നതതലയോഗം വിളിച്ച് പ്രധാനമന്ത്രി. ഇന്നു ചേരുന്ന യോഗത്തില്‍ രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്തും.
അതേസമയം, ഗുജറാത്തിലും ഒഡീഷയിലും ഒമിക്രോണ്‍ വകഭേദമായ ബിഎഫ് 7 സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ജാഗ്രത ശക്തമാക്കാനുള്ള നിര്‍ദ്ദേശങ്ങളും യോഗം മുന്നോട്ട് വെയ്ക്കും. നിലവിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ സ്ഥിതി വിലയിരുത്തുക, വാക്സിനേഷനും കൊവിഡ് പരിശോധനയും വര്‍ദ്ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം ചര്‍ച്ചയാകും.
നിലവില്‍ പൊതു സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമല്ലെങ്കിലും തിരക്കേറിയ ഇടങ്ങളില്‍ മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും കേന്ദ്രം കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് പ്രോട്ടോക്കോള്‍ പുറത്തിറക്കിയിട്ടില്ല. രാജ്യത്തെ വിമാനത്താവളങ്ങളില്‍ വിദേശത്ത് നിന്ന് എത്തുന്നവരില്‍ സ്രവ പരിശോധന നടത്തുന്നത് പുനരാരംഭിച്ചിട്ടുണ്ട്. അതേസമയം,
മഹാരാഷ്ട്രയിലും ഡല്‍ഹിയിലും മുഖ്യമന്ത്രിമാര്‍ കൊവിഡ് അവലോകന യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്.