പാലക്കാട്: അട്ടപ്പാടിയില്‍ ഒറ്റയാനിറങ്ങി. അട്ടപ്പാടി ദോഡ്ഡുകട്ടി ഊരിന്റെ സമീപം ഇന്നലെ രാത്രി 12.30ഓടെയാണ് ഒറ്റയാന്‍ ഇറങ്ങിയത്. വനം വകുപ്പിന്റെ വാഹനത്തിന് നേരെ പാഞ്ഞടുത്ത കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും ഉദ്യോഗസ്ഥര്‍ രക്ഷപെട്ടത് തലനാരിഴയ്ക്കാണ്.
ചിന്നം വിളിച്ച് പാഞ്ഞെത്തിയ ആനയെ പടക്കമെറിഞ്ഞും ശബ്ദമുണ്ടാക്കിയുമാണ് ഉദ്യോഗസ്ഥര്‍ പിന്തിരിച്ചത്.