കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതാണ് ജലനിരപ്പ് ഉയരാന്‍ കാരണമായത്.
അണക്കെട്ടിലെ ജലനിരപ്പ് 141.65 അടിയില്‍ നിന്നും 141.70 അടി ആയിട്ടാണ് ഉയര്‍ന്നത്. 142 അടിയാണ് അനുവദനീയമായ പരമാവധി സംഭരണശേഷി. പരമാവധി ജലനിരപ്പിലേക്ക് അണക്കെട്ടിലെ വെള്ളം എത്തിക്കുകയെന്ന് ലക്ഷ്യമിട്ടാണ് തമിഴ്നാട് ജലം കൊണ്ടുപോകുന്നതിന്റെ അളവ് കുറച്ചത് എന്നാണ് വിവരം.