കോഴിക്കോട്: മുഖ്യമന്ത്രി ഒരുക്കുന്ന ക്രിസ്മസ് വിരുന്നിന് ക്ഷണമില്ലാത്തതില്‍ പരിഭവമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ക്ഷണം ലഭിച്ചവര്‍ വിരുന്ന് ആസ്വദിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ലോകമെങ്ങും മാറ്റം സംഭവിക്കുകയാണ്. മാറ്റത്തെ ഉള്‍ക്കൊള്ളാനാകണം. മാറ്റത്തെ എതിര്‍ക്കുന്നതാണ് വേദനാജനകമെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.
അതേസമയം, മാസ്കറ്റ് ഹോട്ടലിലാണ് മുഖ്യമന്ത്രി വിരുന്ന് ഒരുക്കിയിരിക്കുന്നത്. വിരുന്നിലേക്ക് മന്ത്രിമാര്‍ക്കും പ്രതിപക്ഷ നേതാവിനും മതമേലധ്യക്ഷന്മാര്ക്കും ക്ഷണമുണ്ട്. നേരത്തെ രാജ്ഭവനില്‍ ഗവര്‍ണര്‍ സംഘടിപ്പിച്ച ക്രിസ്മസ് വിരുന്നിന് മുഖ്യമന്ത്രിയേയും മന്ത്രിമാരേയും ക്ഷണിച്ചിരുന്നു. എന്നാല്‍ പിണറായി സര്‍ക്കാരും പ്രതിപക്ഷവും ഈ വിരുന്നില്‍ പങ്കെടുത്തിരുന്നില്ല.