കോഴിക്കോട് : ബഫര്‍സോണുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തയ്യാറാക്കിയ ഉപഗ്രഹ സര്‍വേ അബദ്ധ പഞാംഗമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എംഎല്‍എ. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് പൂര്‍ണമായി തള്ളണമെന്നും റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് നല്‍കുമോ ഇല്ലയോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്നും രമേശ് ചെന്നിത്തല കോഴിക്കോട് പറഞ്ഞു.
സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിക്കുകയാണ്. ദൂരപരിധി ഒരു കിലോമീറ്റര്‍ ആക്കിയത് സംസ്ഥാന സര്‍ക്കാരാണ്. ലാഘവ ബുദ്ധിയോടെ ആണ് സര്‍ക്കാര്‍ കാര്യങ്ങള്‍ കണ്ടതെന്നും നിലവിലെ അവസ്ഥയില്‍ ലക്ഷക്കണക്കിന് കര്‍ഷര്‍ വഴിയാധാരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, വിഷയത്തില്‍ കര്‍ഷകര്‍ സംഘടിപ്പിക്കുന്ന സമരത്തിന് എല്ലാ പിന്തുണയും യുഡിഎഫ് നല്‍കും. സീറോ ബഫര്‍ സോണ്‍ ആക്കണം എന്നതാണ് യുഡിഎഫ് നിലപാടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.