പന്തളം : പ്രശസ്ത നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ (38) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യയെ കാണാനില്ലെന്ന് ഉല്ലാസ് ഫോണില്‍ വിളിച്ച് പൊലീസിനെ വിവരമറിയിച്ചിരുന്നു. ഇതിനു പിന്നാലെ പന്തളം പൊലീസ് വീട്ടിലെത്തി അന്വേഷണം നടത്തിയപ്പോഴാണ് ആശയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉല്ലാസ് ഈ സമയം വീട്ടിലുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം, ചാനലുകളില്‍ കോമഡി പരിപാടികളിലൂടെയാണ് ഉല്ലാസ് പ്രശസ്തനായത്. അടുത്ത കാലത്താണ് പുതിയ വീടുവെച്ച് ഉല്ലാസും കുടുംബവും താമസം മാറിയത്. ഭാര്യയും മക്കളും വീടിന്റെ മുകളിലത്തെ നിലയിലായിരുന്നു കഴിഞ്ഞ ദിവസം ഉറങ്ങിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.